I’m Abdul Hakeem Faizy Thottara — an Islamic scholar, educational reformer, and digital media strategist from Kerala, India. With over a decade of experience in Islamic teaching and academic administration
2023 മാർച്ച് 13, തിങ്കളാഴ്‌ച
പഠന വൈകല്യം
കുട്ടിയുടെ അസുഖത്തെ കുറിച്ച് പറയാൻ വേണ്ടിയാണ് ആ രക്ഷിതാവ് ക്ലാസിൽ എത്തിയത്... നോൺ അക്കാദമിക് കാര്യങ്ങളിൽ മിടുക്കനായ വിദ്യാർത്ഥി അക്കാദമിക് വിഷയങ്ങളിൽ പരാജയപ്പെടുന്നതിന്റെ കാരണം അന്വേഷിക്കൽ മാത്രമായിരുന്നില്ല ലക്ഷ്യം... തുടർച്ചയായ തലവേദനകളും വയറുവേദനകളും കുട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. പ്രാർത്ഥന മാത്രമാണ് പരിഹാരം എന്ന് ആരോ പറഞ്ഞുവത്രേ.. കുട്ടിയെ അടുത്തേക്ക് വിളിച്ചിരുത്തി ചെവിയിൽ ഒരു സ്വകാര്യം ചോദിച്ചു... രക്ഷിതാവിനോട് പുറത്തിരിക്കാൻ പറഞ്ഞു... തലവേദനയും വയറു വേദനയും സ്കൂളിലേക്ക് പോവാനുള്ള പ്രയാസം കൊണ്ടാണെന്ന് തിരിച്ചറിയാൻ അധികം സമയമെടുത്തില്ല.. കുട്ടികളുടെ ബോഡി ഷെമിംഗ് ഒരു വിദ്യാർത്ഥിയുടെ മാനസിക നിലയിൽ വരുത്തിയ മാറ്റം ഇത്രയും ഭീകരമായിരുന്നു...താത്കാലികമായി ആ സ്കൂളിൽ നിന്നും മറ്റൊരു വിദ്യാലയത്തിലേക്ക് കുട്ടിയെ മാറ്റി പഠിപ്പിക്കാനും അതവന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ കൂടെ ആവാനും നിർദ്ദേശിച്ചു... പഠനത്തിൽ പുരോഗതി ഉണ്ടെന്ന് മാത്രമല്ല പിന്നീട് ആ വയറുവേദനയും തലവേദനയും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധയാണ്. മുഴുവനും അഭിനയം ആണെന്നല്ല... ഇങ്ങനെയും കാരണങ്ങൾ ഉണ്ട് എന്ന് മാത്രം..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ഒരു പുലർകാല സ്വപ്ന സാക്ഷാത്കാരം: ബാബുസ്സലാം വഴി ഹബീബിന്റെ സന്നിധിയിൽ
ഒരു പുലർകാല സ്വപ്ന സാക്ഷാത്കാരം: ബാബുസ്സലാം വഴി ഹബീബിന്റെ സന്നിധിയിൽ മദീനയിലേക്കുള്ള ഓരോ യാത്രയും ഓരോ വിശ്വാസിക്കും ആത്മാവിന്റെ യാത്രയാണ്....
-
ഫലസ്തീൻ 13 മില്യൺ വരുന്ന ഫലസ്തീൻ വംശജരിൽ 20% ഉം ക്രിസ്ത്യാനികളാണ് . അവരിൽ 70% ഉം താമസിക്കുന്നത് ഇസ്രായേലിനും ഫലസ്തീനും പുറത്താണ് . ഇക്കാര...
-
ഇസ്ലാമിക ചരിത്രത്തിലെ യുവ നായകന്മാർ: പ്രായം മറന്നുള്ള നേതൃത്വം! ചരിത്രമെന്നും യുവത്വത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ധീരമായ തീരുമാനങ്ങ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ